Friday, August 19, 2016

കച്ചവടവൽക്കരിക്കപ്പെടുന്ന ശബരിമല

ശബരിമല അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും തമ്മിൽ ഉണ്ടായ അഭിപ്രായവ്യത്യാസം ഇന്ന് വളരെ വാർത്താപ്രാധാന്യം നേടിയ സംഭവം ആയിരുന്നു. ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതു സംബന്ധിച്ച എന്റെ അഭിപ്രായം ഇവിടെയും രേഖപ്പെടുത്തുന്നു.

എന്റെ വിശ്വാസപ്രകാരം ശബരിമലയിലെ ധർമശാസ്താ പ്രതിഷ്ഠനടത്തിയതും അവിടെ ക്ഷേത്രം നിർമ്മിച്ചതും അതിനുള്ള ആചാരാനുഷ്ഠാനങ്ങൾ നിശ്ചയിച്ചതും പരശുരാമൻ ആണ്. പരശുരാമൻ നിരവധി ക്ഷേത്രങ്ങൾ കേരളത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. പക്ഷെ പ്രതിഷ്ഠയിലെയും ആചാരങ്ങളിലേയും വൈശിഷ്ട്യം കൊണ്ട് ശബരിമല ഇന്നും മറ്റ് അയ്യപ്പെക്ഷേത്രങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നു.  അതുകൊണ്ടു തന്നെ അതിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തുടർന്നും പാലിക്കപ്പെടണം എന്നതാണ് എന്റെ ആഗ്രഹം. ഭക്തർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നു എന്ന പേരിൽ ശബരിമല കഴിഞ്ഞ ഏതാനും ദശാബ്ദബ്ദങ്ങൾകൊണ്ട് ഏറെ കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഓരോ വർഷവും കൂടുതൽ ഭക്തരെ ആകർഷിക്കുക എന്നതാണ് കാലാകാലങ്ങളിലെ സർക്കാരുകളും ദേവസ്വം ബോർഡും ചെയ്തുവരുന്നത്. ഈ ജനബാഹുല്യം ശബരിമലയുടെ പരിസ്ഥിതിയെ തീർച്ചയായും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അത് ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ ആണ് തീർച്ചയായും ഉണ്ടാകേണ്ടത്. അതിനു ഉതകുന്ന നടപടികൾ ആണ് സ്വീകരിക്കേണ്ടത്. 

ഭഗവാനും ഭക്തനും ഒന്നാവുന്ന തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നാണ് ശബരിമല. തൊഴാൻ പോകുന്നതും കൂടെ വരുന്നതും എല്ലാം അയ്യൻ. ഭഗവാനും ഭക്തനും ഒന്നാകുന്ന തത്വമസിയിൽ അധിഷ്ഠിതമായ ശബരിമലയിൽ എന്തിനാണ് ചിലർക്ക് മാത്രം വേറെ ക്യൂ? പൈസകൊടുത്ത് എളുപ്പത്തിൽ കാണാൻ സാധിക്കുന്ന സംവിധാനം എന്തിനാണ്? നടുത്തുന്ന വഴിപാടുകളെ അടിസ്ഥാനപ്പെടുത്തി ഭക്തരെ തട്ടാക്കി തിരിക്കുന്ന സമ്പ്രദായം എന്തിന്? എല്ലാവരും അയ്യനാകുമ്പോൾ ഒരു അയ്യനെക്കാൾ മറ്റൊരു അയ്യൻ കേമനാകുന്നത് എങ്ങനെ? ശബരിമലയിൽ രണ്ട് തരം ക്യൂ മാത്രം മതി എന്നതാണ് എന്റെ അഭിപ്രായം. ഇരുമുടിക്കെട്ടുമേന്തി അയ്യനെ തൊഴാൻ എത്തുന്നവർക്ക് പതിനെട്ട് പടികൾ കയറാനുള്ള ഒരു ക്യു. ഇരുമുടി ഇല്ലാതെ വരുന്നവർക്ക് അയ്യനെ 
തൊഴാൻ മറ്റൊരു ക്യു. ഈ രണ്ട് ക്യൂവിൽ നിന്ന് അയ്യനെ തൊഴാൻ തയ്യാറുള്ളവർ മാത്രം മല ചവിട്ടിയാൽ മതി. അല്ലാത്തവരും വരണം എന്ന് ആർക്കാണ് ആഗ്രഹം? എന്തായാലും അയ്യപ്പസ്വാമിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടാകും എന്ന് കരുതുന്നില്ല. കൂടുതൽ ആളുകൾ വരണം എന്ന കച്ചവടതന്ത്രത്തിന്റെ ഭാഗമാണ് പ്രത്യേക ക്യൂവും കൂടുതൽ പണം നൽകുന്നവർക്ക് കൂടുതൽ സൗകര്യം എന്ന ആശയവും. 
"കൈക്കലർത്ഥമൊനന്നുമില്ലാഞ്ഞെന്റെ ഭക്തന്മാരർപ്പിച്ചാൽ
കൈയ്ക്കും കാഞ്ഞിരക്കുരുവുമെനിക്കമൃതം
ഭക്തിഹീനന്മാരായ ഭക്തന്മാരമൃതം തന്നെന്നാലും
തിക്തകാരസ്കരഫലമായിട്ടു തീരും"
എന്ന ഭഗവാൻ  കൃഷ്ണന്റെ വാക്കുകൾ ആണ് ഓർമ്മവരുന്നത്. ശബരിമലയിൽ ഉള്ളത് പരിമിതങ്ങളായ സൗകര്യങ്ങൾ ആണ്. അതനുസരിച്ച് ആ കഷ്ടതകൾ സഹിച്ച് ഭഗവാനെ കാണാൻ തയ്യാറുള്ളവർ മാത്രം വന്നാൽ മതി. ഇത് തീർത്ഥാടനം ആണ്. തീർത്ഥാടനം അല്പം ദുഷ്കരം ആകുന്നതാണ് നല്ലത്. അതുകൊണ്ട് മലചവിട്ടി, കാനനപാതകൾ താണ്ടി, നിലത്ത് കിടന്നുറങ്ങി ദുർഘടങ്ങൾ കടന്ന് വരുന്നവർ മാത്രം ഇവിടെ എത്തിയാൽ മതി എന്ന് സർക്കാരും ദേവസവും തീരുമാനിക്കണം. അതുകൊണ്ട് കൂടുതൽ സൗകര്യങ്ങൾ റോപ്പ് വേയും, വിമാനത്താവളവും, ഹെലിപ്പാടും ഒന്നും ശബരിമലയിൽ ഒരുക്കേണ്ടതില്ല.ഇത് ഈ വിഷയത്തിൽ എന്റെ അഭിപ്രായം.

Friday, June 10, 2016

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പാർലമെന്റിൽ നടത്തിയ പ്രസംഗം


Am deeply honoured by the invitation to address this joint meeting of the US Congress. Thank you Mr Speaker for opening the doors of this magnificent capital. This temple of democracy has encouraged and empowered other democracies the world over. It manifests the spirit of this great nation which is in Abraham Lincoln's words was conceived in liberty and dedicated to the proposition that all men are created equal. In granting me this opportunity, you have honoured the world's largest democracy and its 1.25 billion people. As a representative of the world's largest democracy, it is indeed a privilege to speak to the leaders of its oldest.

HONORING DEMOCRACY

Mr Speaker, two days ago I began my visit by going to Arlington National Cemetery, the final resting place of many brave soldiers of this great land. I honour their courage and sacrifice for the ideals of freedom and democracy. It was also the 72nd  anniversary of the D-Day. On that day, thousands from this great country fought to protect the torch of liberty. They sacrificed their lives so that the world lives in freedom. I applaud, India applauds the great sacrifices of the men and women from the land of the free and the home of the brave in service of mankind. [PM Modi applauds the Congress with claps]
India knows what this means, because our soldiers have fallen in distant battlefields for the same ideals. That is why the threads of freedom and liberty form a strong bond between our two democracies.
Mr Speaker, our nations may have been shaped by diverse histories, cultures and faiths, yet our belief in democracy for our nations and our liberty for our countrymen is common. The idea that all citizens are created equal is the central pillar of the American constitution. Our founding fathers too shared the same belief and sought individual liberty for every citizen of India. There were many who doubted India as a newly independent nation. We reposed our faith in democracy.
DEMOCRACY AS ESSENCE OF SOUL
Indeed, wagers were made on our future. But the people of India did not waiver. Our founders created a modern nation with freedom, democracy and equality  as the essence of its soul, and in doing so we they assured that we continue to celebrate our age old diversity. Today, across its individuals and institutions, and in its villages and cities, in streets and states,  are anchored in equal respect for all faiths. And in the melody of hundreds of its languages and dialects, India lives as one, India grows as one, India celebrates as one.
Mr Speaker, modern India is in its 70th year. For my government, the constitution is its real holy book. And in that holy book, freedom of faith, speech and franchise, and equality of all citizens, regardless of background are enshrined as fundamental rights.
Eight hundred million of my countrymen may exercise the freedom of franchise once every five years, but all the 1.25 billion of our citizens have freedom from fear - a freedom they exercise every moment of their lives.
Distinguished members, engagement between our two democracies has been visible in the manner in which our thinkers impacted one another and shaped the course of our societies. Thoreau's idea of civil disobedience influenced our political thoughts and similarly the call by the great sage of India Swami Vivekanand to embrace humanity, was most famously delivered in Chicago. Gandhi's non-violence inspired the heroism of Martin Luther King.
Today, a mere distance of three miles separates Martin Luther King Memorial at Tidal Basin from the statue of Gandhi at Massachusetts Avenue. This proximity of memorials in Washington mirrors the closeness of the ideas and values they believed in. The genius of Dr Bhimrao Babasaheb Ambedkar was nurtured in the years he spent at the Columbia University a century ago. The impact of US constitution on him was reflected in his drafting of the Indian constitution some three decades later.
SIMILAR IDEALISM
Our independence was ignited by the same idealism that fuelled your struggle for freedom. No wonder then, the former prime minister of India Atal Bihari Vajapyee called India and US natural allies. No wonder that the shared ideals and common philosophy of freedom shaped the bedrock of our ties. No wonder that President Obama has called our partnership - the defining partnership of 21st century.
Mr Speaker, more than 15 years ago Prime Minister Vajapayee stood here and gave a call to step out of the shadow of hesitation of the past. The pages of our friendship since then tell a remarkable story. Today, our relationship has overcome the hesitations of history. Comfort, candour and convergence define our conversations. Through the cycle of elections and transition of administrations, the intensity of engagements has only grown, and in this exciting journey the US Congress has acted as it compass. You have helped us turn barriers into bridges of partnership.
In the Fall of 2008, when the Congress passed the India-US Civil Nuclear Cooperation Agreement, it changed the very colours of leaves of our relationship. We thank you for being there when the partnership needed you the most. You have also stood by us in times of sorrow. India will never forget the solidarity shown by the US Congress when terrorists from across our border attacked Mumbai in November of 2008. And for this, we are grateful.
Mr Speaker, I am informed that the working of the US Congress is harmonious. Am also told that you are well known for your bipartisanship. Well, you are not alone. Time and again, I have also witnessed a similar spirit in the Indian Parliament, especially in Upper House. So, as you can see, we have many shared practices.
EMBRACING PARTNERSHIP
Mr Speaker, this country knows well that every journey has its pioneers. The genius of Norman Borlaug brought the Green Revolution and food security to my country. The excellence of American universities nurtured institutions of technology and management in India. And I could go on, but fast forward to the present.
The embrace of our partnership extend to the totality of human endeavour. From the depths of the oceans to the vastness of space, our science and technology collaboration continues to help us in cracking the age old problems in the fields of education, public health, food and agriculture. Ties of commerce and investment are flourishing. We trade more with the US than with any other nation.
The flow of good services and capital between us generates jobs in both our societies. As in trade, so in defence. Indian army performs exercises with the US more than any other partner. Defence purchases have moved from almost zero to $10 billion in less than a decade. Out cooperation also secures our cities and citizens from terrorists and protects our critical infrastructure from cyber threats. Civil nuclear cooperation, as I told President Obama yesterday, is a reality.
Mr Speaker, our people to people links are strong and there is a close personal connect between our societies. Siri, you are familiar with the Siri, tells us that India's ancient heritage of Yoga has over 30 million practitioners in the US. It is estimated that more Americans bend for Yoga than to throw a curve ball. No Mr Speaker, we have not yet claimed intellectual property right on Yoga.
Connecting our two nations is also a unique and dynamic bridge of 3 million Indian Americans. Today, they are among your best CEOs, academics, astronauts, scientists, economists, doctors and even spelling bee champions.
They are your strength. They are also the pride of India. They symbolise the best of both of our societies. Mr Speaker, my understanding of  great country began long before I entered public office. Long before assuming office, I travelled coast to coast covering more than 25 states of America. I realised then that the real strength of the US was in the dreams of its people and the boldness of their ambitions. Today, Mr Speaker, a similar spirit animates India. Over 800 million youth are especially impatient (sic). 

AMBITIOUS TO-DO LIST

India is undergoing a profound social and economic change. A billion of its citizens are politically empowered. My dream is to economically empower them through many social and economical transformations. And do so by 2022 - the 75th anniversary of India's independence. My to-do list is long and ambitious. But you will understand it includes a vibrant and rural economy with a robust farming sector.
A roof over each head and electricity for all households. To train and make millions of our youth skilled, build 100 smart cities, have broadband for a billion and connect our villages to the digital world. And create a 21st century rail, road and port infrastructure. These are not just aspirations but goals to be reached in a finite time frame, and to be achieved with light carbon footprint and greater emphasis on renewables.
×
Mr Speaker, in every sector of India's forward march, I see the US as an indispensible partner. Many of you also believe that a stronger and prosperous India is in America's strategic interest.  Let us work together to convert shared ideals into practical cooperation. There can be no doubt that in advancing this relationship, both nations stand to gain. As  US businesses search for new areas of economic growth, markets for their goods, a pool of skilled resources and a global location to produce and manufacture, India could be their ideal partner.
India's strong economy and growth rate of 7.6 per cent per annum is creating new opportunities for our mutual prosperity. Transformative American technologies in India, and growing investment by Indian companies in the United States, both have a positive impact on the lives of our citizens. Today, for the global research and development centres India is the destination of choice for the US companies. Looking eastward from India, across the Pacific, the innovation strength of our two countries comes together in California.
WE CAN MAKE DIFFERENCE 
Here the innovative genius of America and India's intellectual creativity are working to shape new industries of the future. Mr. Speaker, the 21st century has brought with it great opportunities, but it has also come with its own set of challenges. While some parts of the world are islands of growing economic prosperity, others are mad in conflicts.
In Asia, the absence of an agreed security architecture creates uncertainty. Threads of terror are expanding and new challenges are emerging in cyber and outer space.. and global institutions conceived in 20th century seem unable to cope with new challenges or take on new responsibilities.
It is war of multiple transitions and economic opportunities, growing  uncertainties and political complexities, existing threats and new challenges. our engagements can make a difference by promoting, cooperation not dominance, connectivity not isolation, including not excluding mechanisms, respect for global commons and above all for international rules and norms.
India is  already assuming her responsibilities in securing the Indian ocean region,. a strong India-US partnership can anchor peace, prosperity , and stability from Asia  to Africa and from Indian ocean to the Pacific. It can also help ensure security of the sea-links of commerce and freedom of navigation on seas.
But the effectiveness of our co-operation would increase if international institutions frame with the mindset of the 21st century where they reflect the reality of today. Mr. speaker, before arriving in Washington D.C., I had visited Herat in western Afghanistan to inaugurate Afghan-India friendship dam built with Indian assistance. I was also there on the Christmas day last year  to dedicate to that proud nation its parliament , a testimony to our democratic ties.
Afghans naturally recognise that the sacrifices of America have helped create a better life. But your contribution in keeping the region safe and secure is deeply appreciated by even beyond and India too has made an enormous contribution and sacrifices to support our friendship with afghan people. A commitment to re-build a peaceful and stable and prosperous Afghanistan is our sad objective.
LET'S FIGHT TERRORISM
It distinguished members not just in Afghanistan but elsewhere in south Asian and, globally terrorism remains the biggest threat. In the territory stretching from the west of India's border to Africa form different names from Lashkar-e-Taiba to Taliban to ISIS but its philosophy is common of hate, murder and violence.
Although, it is a shadow spreading across the world, it is intimated in India's neighbourhood. I commend the members of US congress for sending a clear message to those who preach and practice terrorism for political gains. Refusing the war is the first step to our holding them accountable for their actions.
The fight against terrorism has to be fought at many levels and the traditional tools of military intelligence or diplomacy alone would not be able to win this fight. Mr. speaker, we have both lost civilians and soldiers in combating terrorism. The need of the hour is for us to deepen our security cooperation and base it on a policy that isolates those who harbour and support and sponsor terrorist. 
That does not distinguish between good and bad terrorist and that de-links religion from terrorism. Also for us to succeed, those who believe in humanity must come together to fight for each and one and speak against this menace in one voice.
Terrorism must be delegitimized. Mr. Speaker, the benefits of our partnership extend not just to the nation and regions that need it the most. On our own, and by combating our capacities we are also responding to other global challenges today when disaster strikes and when humanitarian relief is  needed. Far from our shores, we have evacuated thousands from Yemen, Americans, Indians and others.
Near our homes, we have the first responders during Nepal earthquake, Maldives water crisis and most recently during the landslide in Sri Lanka. We are also one of the largest contributors of tools to the UN peacekeeping operations. Often India and the US have combined their strengths in science and technology and innovation to help fight hunger, poverty, disease and literacy in different parts of the world. The success of our partnerships has also opened up new opportunities for lowering (39:42) security and developing from Asia to Africa.
BALANCING RESPONSIBILITIES FOR GREENER TOMORROW
And the protection of environment and caring for the planet in central for our shared vision of a just world. For us in India, to live in harmony with mother earth is a part of our ancient belief and to take from nature only what is most essential is a part of our Indian culture. Our partnership therefore aims to balance responsibilities with capability and it also focuses on the new ways to increase the availability and use of renewable energy.
A strong US support for our initiative to form an international solar alliance is one such effort. We are working together not just for better future for ourselves, but for the whole world. This has also been the goal of our efforts in G20, east-Asia summits and climate change summits.
Mr. speaker, as we deepen our partnership, there will be times when we will have differing perspectives. But since our interests and concerns converge, the autonomy in decision making and diversity in our perspectives can only add values to our partnership.
So as we embark on a new journey and set new goals, let us focus not just on routine matters but also transform all areas. Ideas which can focus not just on creating waves but also creating values for our societies. Not just on immediate gains but also long term benefits.
Not just on solving best practices but also shaping partnerships and not just on building a bright future of our people but in being a bridge to a more united human and prosperous world and important for the success of this journey would be a need to view it with new eyes with new sensitivities.
When we do this, we will realise the full promise of this extraordinary relations. Mr. speaker, in my final words and thoughts, let me emphasize that our relationship is prime for a momentous future. The constraints of the past are behind us and the foundations of the future are in place.
In the lines of Walt Whitman, the orchestra has sufficiently tuned their instruments, the baton has given the signal and to that, if I might add, there is a new symphony in play.


Thursday, March 03, 2016

കനയ്യ കുമാറിന്റെ ജാമ്യം - ചില ഓർമ്മപ്പെടുത്തലുകൾ

ഡൽഹി ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ 09/02/2016നു നടന്ന മുഹമ്മദ് അഫസൽ അനുസ്മരണവും തുടർന്നുണ്ടായ നടപടികളും ഏറെ വിവാദമായതാണല്ലൊ. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആയ ജവഹർലാൽ നെഹ്രു യൂണിവേഴ്സിസ്റ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് കനയ്യകുമാറിനു ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇവിടെ വായിക്കാം. ഈ ഉത്തരവിലെ 38 മുതലുള്ള ഖണ്ഡികകൾ ചുവടെ ചേർക്കുന്നു. ഈ വിധി തീർച്ചയായും ഒരു ഓർമ്മപ്പെടുത്തൽ ആണ് ഒരു പൗരനു ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളേയും അതോടൊപ്പം ഭരണഘടനയോടും രാജ്യത്തോടും ഒരു പൗരനു ഉണ്ടായിരിക്കേണ്ട കടമകളേയും കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. ആ രീതിയിൽ ഈ വിധിയെ നോക്കിക്കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. വിധിയുടെ 38 മുതലുള്ള ഖണ്ഡികകൾ:-

38.  Today I find myself standing on a crossroad. The FIR in question has been registered only on 11th February, 2016. Investigation is at the initial stage. The petitioner is the President of Jawaharlal Nehru University Students Union. His presence at the spot on 9th February, 2016 has been claimed on the basis of raw video footing of that day i.e. 9th February, 2016.The petitioner at present is in judicial custody. The question is, in view of the nature of serious allegations against him, the anti-national attitude which can be gathered from the material relied upon by the State should be a ground to keep him in Jail.

39. As President of Jawaharlal Nehru University Students Union, the petitioner was expected to be responsible and accountable for any antinational event organised in the campus. Freedom of speech guaranteed to the citizens of this country under the Constitution of India has enough room for every citizen to follow his own ideology or political affiliation within the framework of our Constitution. While dealing with the bail application of the petitioner, it has to be kept in mind by all concerned that they are enjoying this freedom only because our borders are guarded by our armed and paramilitary forces. Our forces are protecting our frontiers in the most difficult terrain in the world i.e. Siachen Glacier or Rann of Kutch.

40. It is a case of raising anti-national slogans which do have the effect of threatening national integrity. The averments made in para 14 of the writ petition is extracted as under :-
14. That the petitioner has committed no offence whatsoever,and the wild and baseless allegations being made against him are not only irresponsible and false, but have also caused serious harm to his reputation. As a responsible students’ union President, the petitioner has never sought to subvert the law.The petitioner is a proud citizen of India and has always affirmed his faith in the Constitution of India. The petitioner now seeks the protection of his life, liberty and rights as guaranteed under the Constitution of India. The utterances (speech or slogans) attributable to the petitioner, is not in violation of any law, or the Constitution of India, and as such the petitioner has committed no offence.’
41. Suffice it to note that such persons enjoy the freedom to raise such slogans in the comfort of University Campus but without realising that they are in this safe environment because our forces are there at the battle field situated at the highest altitude of the world where even the oxygen is so scarce that those who are shouting anti-national slogans holding posters of Afzal Guru and Maqbool Bhatt close to their chest honoring their martyrdom, may not be even able to withstand those conditions for an hour even.

42. The kind of slogans raised may have demoralizing effect on the family of those martyrs who returned home in coffin draped in tricolor.

43. The petitioner claims his right regarding freedom of speech and expression guaranteed in Part-III under Article 19(1)(a) of Constitution of India. He has also to be reminded that under Part-IV under Article 51A of Constitution of India fundamental duties of every citizen have been specified along with the fact that rights and duties are two sides of the same coin.

44. The petitioner belongs to an intellectual class pursuing Ph.d. from International School of Studies, Jawaharlal Nehru University, which is considered as hub of intellectuals. He may have any political affiliation or ideology. He has every right to pursue that but it can be only within the framework of our Constitution. India is a living example of unity in diversity. Freedom of expression enjoyed by every citizen can be subjected to reasonable restrictions under Article 19(2) of our Constitution. The feelings or the protest reflected in the slogans needs introspection by the student community whose photographs are available on record holding posters carrying photographs of Afzal Guru and Maqbool Bhatt.

45. The faculty of JNU also has to play its role in guiding them to the right path so that they can contribute to the growth of the nation and to achieve the object and vision for which Jawaharlal Nehru University was established.

46. The reason behind anti-national views in the mind of students who raised slogans on the death anniversary of Afzal Guru, who was convicted for attack on our Parliament, which led to this situation have not only to be found by them but remedial steps are also required to be taken in this regard by those managing the affairs of the JNU so that there is no recurrence of such incident.

47. The investigation in this case is at nascent stage. The thoughts reflected in the slogans raised by some of the students of JNU who organized and participated in that programme cannot be claimed to be protected as fundamental right to freedom of speech and expression. I consider this as a kind of infection from which such students are suffering which needs to be controlled/cured before it becomes an epidemic.

48. Whenever some infection is spread in a limb, effort is made to cure the same by giving antibiotics orally and if that does not work, by following second line of treatment. Sometimes it may require surgical intervention also. However, if the infection results in infecting the limb to the extent that it becomes gangrene, amputation is the only treatment.

49. During the period spent by the petitioner in judicial custody, he might have introspected about the events that had taken place. To enable him to remain in the main stream, at present I am inclined to provide conservative method of treatment.

50. Taking into consideration the facts and circumstances, I am inclined to release the petitioner on interim bail for a period of six months.

51. Once the decision of releasing the petitioner on interim bail is taken, now the question comes as to what should be the amount for monetary security. In his speech dated 11th February, 2016 the petitioner has claimed that his mother works as Anganbadi worker and earns ₹3000/- per month on which the entire family survives. If this aspect is considered then the amount to be required to be filled in the personal bond and surety bond cannot be so high as to put him in a position that he cannot avail the interim bail.

52. The time is ripe that while giving some concession to the petitioner on monetary aspect for purpose of furnishing the bond, he can be required to furnish an undertaking to the effect that he will not participate actively or passively in any activity which may be termed as anti-national. Apart from that, as President of JNU Students Union, he will make all efforts within his  power to control anti-national activities in the campus. His surety should also be either a member of the Faculty or a person related to the petitioner in a manner that he can exercise control on the petitioner not only with respect to appearance before the Court but also to ensure that his thoughts and energy are channelized in a constructive manner.

53. I may record here that the affidavit filed along with this petition is by Professor Himanshu as parokar, Resident Warden 3, Jhelum Hostel, Jawaharlal Nehru University, Delhi.

54. The petitioner is granted interim bail for a period of six months on his furnishing personal bond in the sum of ₹10,000/- and an undertaking on above lines, with one surety, who should preferably be a Faculty member of Jawaharlal Nehru University, to the satisfaction of learned concerned Metropolitan Magistrate/Link Metropolitan Magistrate, with the condition that he shall not leave the country without the permission of the Court. The surety shall also furnish an undertaking on the lines similar to that of the petitioner.

55. The writ petition stands allowed in above terms.

56. The observations made above are only for the purpose of deciding the bail application and shall not be considered as an expression on merits.

57. A copy of this order be sent to the concerned Jail Superintendent for information and compliance.

Copy of the order be given dasti to the parties under the signature of Court Master.

PRATIBHA RANI,


Saturday, February 27, 2016

സ്മൃതി ഇറാനിയും മഹിഷാസുരവധവും

ഹൈദരാബാദ് കേന്ദ്രസർവ്വകലാശാല, ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അടുത്തയിടെ ഉണ്ടായ വിദ്യാർത്ഥി സമരങ്ങളും ദേശവിരുദ്ധമായ പ്രവർത്തകളും ഏറെ ചർച്ചാവിഷയം ആയിരിക്കുകയാണല്ലൊ. ഈ വിഷയങ്ങൾ പാർലമെന്റിൽ ചർച്ചചെയ്യപ്പെടുകയും ചെയ്തു. ചർച്ചകൾക്ക് മറുപടി പറഞ്ഞ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗത്തിലെ ഒരു ഭാഗം വളരെ തെറ്റായ രീതിയിൽ പലരും വിശദീകരിക്കുന്നതു കണ്ടു. മഹിഷാസുരനെ ആരാധിക്കുന്നത് ദേശദ്രോഹം ആണെന്ന് സ്മൃതി ഇറാനി പറഞ്ഞതായാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്താണ് അവർ പറഞ്ഞത്? ഏത് സാഹചര്യത്തിൽ ആണ് അവർ പറഞ്ഞത് എന്ന് പരിശോധിക്കുന്നത് നല്ലതാവും എന്ന് കരുതുന്നു.
മുകളിലെ വീഡിയോവിൽ സ്മൃതി ഇറാനി ലോക് സഭയിൽ നടത്തിയ അൻപതു മിനിറ്റിനടുത്ത് ദൈർഘ്യമുള്ള പ്രസംഗം ആണ്. ഇതിന്റെ 29:30 മുതലാണ് മഹിഷാസുരനിലേയ്ക്കുള്ള പരാമർശം ആരംഭിക്കുന്നത്. ആ പ്രസംഗത്തിൽ നിന്നും

Madam, this is a poster, which has the name of a child, unfortunately. I look at this child who has been mobilised as a weapon against the State. This is a child who does not have an idea that India is one, but a child who must have been infected with this thought. By those who want to bear arms to overthrow the state. It bears the name of Kanhaiya Kumar, Shaila Rasheed, Rama Naga - they are all members of the student union. Apart from saying - "Condemning the hanging of Afzal Guru", they claim it as a "nervous attempt by the Congress government." And this, Madam Speaker, is a notice given out on February 10, 2016. On the 9th night this transpires in the campus, and on the 10th this pamphlet is stuck all across with signatures.
It says - "The public meeting was also disrupted for Mahishasur Martyrdom Day."
What is Mahishasur Martyrdom Day, madam speaker? Our government has been accused. I miss today Sugata Bose and Saugata Roy in the House - champions of free speech, because I want to know if they will discuss this particular topic which I am about to enunciate in the House, on the streets of Kolkata. I dare them this.
Posted on October 4, 2014. A statement by the SC, ST and minority students of JNU. And what do they condemn? May my God forgive me for reading this.
"Durga Puja is the most controversial racial festival, where a fair-skinned beautiful goddess Durga is depicted brutally killing a dark-skinned native called Mahishasur. Mahishasur, a brave self-respecting leader, tricked into marriage by Aryans. They hired a sex worker called Durga, who enticed Mahishasur into marriage and killed him after nine nights of honeymooning during sleep."
Freedom of speech, ladies and gentleman. Who wants to have this discussion on the streets of Kolkata? I want to know. Will Rahul Gandhi will stand for this freedom. I want to know. For these are the students. What is this depraved mentality? I have no answers for it.


ഇവിടെ വ്യക്തമാണ് മഹിഷാസുരനെ ആരാധിക്കുന്നതല്ല, മറിച്ച് ഹിന്ദു വിശ്വാസം പിന്തുടരുന്ന, നിരവധി ആളുകൾ ദൈവമായി ആരാധിക്കുന്ന ദുർഗാ ഭഗവതിയെ ലൈംഗീക തൊഴിലാളി (sex worker) ആയി അവതരിപ്പിക്കുന്നതാണ് സ്മൃതി ഇറാനി ചൂണ്ടിക്കാണിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് ഇത്തരം പ്രചാരണങ്ങളെ പിന്തുണയ്ക്കാൻ തയ്യാറുണ്ടോ എന്നാണ് പ്രതിപക്ഷത്തെ അവർ വെല്ലുവിളിക്കുന്നത്. ദുർഗാ ദേവിയെ ഇങ്ങനെ മോശചിത്രീകരിക്കുന്ന പരിപാടി തടസ്സപ്പെടുത്തിയതിനെ വിമർശിക്കുകയാണ് കനയ്യ കുമാർ ഉൾപ്പടെയുള്ളവർ ചെയ്യുന്നതെന്നും സ്മൃതി ഇറാനി പറയുന്നു. 

ഈ വിഷയത്തിൽ സ്മൃതി ഇറാനി ആണ് ശരി എന്നാണ് ഇന്നത്തെ പാർലമെന്റ് നടപടികൾ സൂചിപ്പിക്കുന്നത്. ദുർഗാ ദേവിയെ മോശമായി പരാമർശിക്കുന്ന നോട്ടീസിലെ ഭാഗങ്ങൾ സഭയിൽ അവതരിപ്പിച്ച സ്മൃതി ഇറാനി മാപ്പു പറയണം എന്നും ആ പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കണം എന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇവിടെ ജെ എൻ യു ക്യാമ്പസിലെ നിയമവിരുദ്ധമായ ചില പ്രവർത്തികൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുകമാത്രമാണ് സ്മൃതി ഇറാനി ചെയ്തത്. അതിന് അവർ അല്ല മാപ്പ് പറയേണ്ടതും ശിക്ഷ അനുഭവിക്കേണ്ടതും. നിയമവിരുദ്ധമായ പ്രചാരണങ്ങൾ ജെ എൻ യു ക്യാമ്പസിൽ നടത്തിയവരാണ്. നിയമവിരുദ്ധമാകുന്നത് എങ്ങനെ എന്നാണെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 വകുപ്പ (IPC 295, 295A) അനുസരിച്ച് മറ്റൊരാളുടെ മതവികാരങ്ങളെ വ്രണപ്പെടുതത്തുന്ന രീതിയിൽ പ്രസംഗിക്കുന്നതും പ്രവർത്തിക്കുന്നതും ലേഖനങ്ങൾ തയ്യാറാക്കുന്നതും എല്ലാം കുറ്റകരമാണ്. അതു കൊണ്ടാണ്ട് സനൽ ഇടമറുക ഫിൻലാൻറ്റിൽ കഴിഞ്ഞ മൂന്നു വർഷമായി നിർബന്ധിത പ്രവാസം അനുഭവിക്കുന്നത്, അതുകൊണ്ടാണ് ഉത്തർ പ്രദേശിൽ കമലേഷ് തിവാരി ജയിലിൽ കിടക്കേണ്ടി വന്നത്. 

Wednesday, January 20, 2016

ഉദ്ഘാടനത്തിനു മുൻപേ വെട്ടിപ്പൊളിക്കപ്പെടുന്ന റോഡുകൾ

കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി. ഈ പഴമൊഴി അന്വർത്ഥമാക്കുന്ന വിധത്തിൽ ആണ് കളമശ്ശേരിയിൽ നിന്നുള്ള ഈ വാർത്ത.
എച്ച് എം ടി റോഡ് കുടിവെള്ളപൈപ്പ് പൊട്ടിയതിനെ തുടർന്ന് വെട്ടിപ്പൊളിച്ച
വാർത്ത മലയാളമനോരമയിൽ നിന്നു 18/01/2016
ഈ വാർത്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സ്വന്തം മണ്ഡലമായ കളമശ്ശേരിയിൽ നിന്നാണ്. കേരളത്തിലെ പൈലറ്റ് പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ട കളമശ്ശേരി മെഡിക്കൽ കോളേജു മുതൽ എച്ച് എം ടി ജങ്ഷൻ വരെയുള്ള അഞ്ചു കിലോമീറ്റർ റോഡ് വൈറ്റ് ടോപ്പിങ് ആക്കുന്നതിനെ പറ്റിയാണ്. മാസങ്ങൾക്ക് മുൻപ് തന്നെ ഇതിന്റെ നിർമ്മാണം ആരംഭിച്ചിരുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയാണ് നിർവ്വഹിച്ചത്. മെഡിക്കൽ കോളേജിന്റെ സമീപത്തുനിന്നുമാണ് നിർമ്മാണം തുടങ്ങിയത്. നിലവിൽ ഉള്ള പാതയുടെ വീതി ഇരട്ടിയാക്കി വൈറ്റ് ടോപ്പിങ് നടത്തി പുനർനിർമ്മിക്കുകയാണ് പദ്ധതി. ഇങ്ങനെ നിർമ്മിക്കുന്ന റോഡിനു 50 വർഷത്തെ ഗ്യാരന്റി പറയപ്പെടുന്നു. എന്നാൽ നിർമ്മാണോദ്ഘാടനം കഴിഞ്ഞ ഉടനെ പദ്ധതി നിറുത്തി വെച്ചു. കാരണം ഈ റോഡിന്റെ സൈഡിൽ ആണ് മെട്രോയുടെ സ്പാനുകൾ വാർക്കുന്ന ഒരു യാഡ് ഉള്ളത്. നിർമ്മാണത്തിനായി ഈ റോഡ് അടച്ചാൽ മെട്രൊയുടെ നിർമ്മാണത്തെ അത് ബാധിക്കും. അതിനാൽ കുറച്ചു മാസങ്ങൾ പദ്ധതി നിലച്ചിരിക്കുകയായിരുന്നു.

നിർമ്മാണം പൂർത്തിയാ എച്ച് എം ടി റോഡിന്റെ ഒരു ഭാഗം കുടിവെള്ളപൈപ്പ്
പൊട്ടിയതിനെ തുടർന്ന് വെട്ടിപ്പൊളിച്ച നിലയിൽ.
നിലവിൽ ഉണ്ടായിരുന്ന എച്ച് എം ടി റോഡിന്റെ സൈഡിലൂടെ പല കുടിവെള്ള പൈപ്പുകളും ടെലിഫോൺ കേബിളുകളും കടന്നുപോകുന്നുണ്ട്. റോഡിനു വീതി കൂട്ടുമ്പോൾ ഇതെല്ലാം റോഡിന്റെ അടിയിൽ ആകും. അതിൽ കാലപ്പഴക്കം ചെന്ന എ സി  പൈപ്പുകൾ പൊട്ടുന്നത് റോഡിനു ബലക്ഷയം ഉണ്ടാക്കുകയും പൈപ്പ് നന്നാക്കാൻ റോഡ് പൊളിക്കേണ്ടി വന്നാൽ അത് റോഡിന്റെ ആയുസ്സ് കുറക്കുകയും വലിയ ധനനഷ്ടം ഉണ്ടാക്കുകയും ചെയ്യും. ഇക്കാരണങ്ങളാൽ റോഡ് പണിയുന്നതിനു മുൻപ്  കുടിവെള്ള പൈപ്പുകളും ടെലിഫോൺ കേബിളും മാറ്റിസ്ഥാപിക്കണം എന്ന് നിർദ്ദേശവും ഉണ്ടായിരുന്നു. പക്ഷെ വകുപ്പുകളുടെ ഫയൽ നീക്കത്തിന് വികസനത്തിനോടൊപ്പം എത്താൻ സാധിക്കാഞ്ഞതിനാൽ പൈപ്പുകൾ മാറ്റിയിടുന്നതിനു മുൻപേ മുകളിലെ റോഡിന്റെ വാറ്റ് ടോപ്പിങ് പണികഴിഞ്ഞിരുന്നു. റോഡിന്റെ നടുവിൽ വരുന്നതിലാം ടെലിഫോൺ പില്ലറുകൾ മാറ്റി. കേബിളുകൾ റോഡിന്റെ നടുവിലൂടെ തന്നെ.

എച്ച് എം ടി റോഡിൽ വൈറ്റ് ടോപ്പിങ്ങ് പൂർത്തിയായ ഭാഗത്തിനു താഴെയുള്ള
കുടിവെള്ളപൈപ്പ് പൊട്ടിയത് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയപ്പോൾ
കുടിവെള്ള പൈപ്പുകൾ പലതും കാലപ്പഴക്കം ചെന്നതാകയാൽ പൊട്ടുക പതിവായിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസം (17/01/2016) അത് സംഭവിച്ചു. പുതിയ കോൺക്രീറ്റ് റോഡിനടിയിലെ പൈപ്പ് പൊട്ടി. വെള്ളം റോഡിന്റെ വിടവിലൂടെ ശക്തിയായി പുറത്തേയ്ക്ക് ഒഴുകി. പമ്പിങ്ങ് നിറുത്തിവെച്ചു. കങ്ങരപ്പടി, കൈപ്പടമുകൾ, എച്ച് എം ടി കോളനി, ഹിദായത്ത് നഗർ, മറ്റക്കാട് പ്രദേശങ്ങളിലെ ജനങ്ങൾക്കുള്ള കുടിവെള്ള വിതരണം നിലച്ചു. അങ്ങനെ നിർമ്മാണം കഴിഞ്ഞ റോഡ് ഉദ്ഘാടനത്തിനു മുൻപതെന്നെ വെട്ടിപ്പൊളിച്ചു . പൊട്ടിയ പൈപ്പിൽ അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുനസ്ഥാപിച്ചു. വെട്ടിപ്പൊളിച്ച റോഡ് ഇപ്പോൾ അങ്ങനെ തന്നെ കിടക്കുന്നു. ഇനിയും ഒരു പാടു തവണ ഈ പൈപ്പുകൾ പൊട്ടും. അപ്പോഴെല്ലാം പലയിടത്തായി ഈ റോഡ് ഇതുപോലെ വെട്ടിപ്പൊളിക്കും. അങ്ങനെ കേരളത്തിൽ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന പൈലറ്റ് പദ്ധതി യൗവനത്തിലെത്തു മുൻപേ അകാലചരമം അടയും. എന്തായാലും ഇറങ്ങും മുൻപ് ഈ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിക്കണം എന്ന് തീരുമാനത്തിലാണ് മന്ത്രി. അതാണല്ലൊ ആവശ്യവും.

ശിലാഫലകങ്ങളിൽ പേരുവരുത്താൻ മാത്രം ശരിയായ ആസൂത്രണവും മുന്നൊരുക്കങ്ങളും നടത്താതെ ഇത്തരത്തിൽ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോൾ നഷ്ടമാകുന്നത് പൊതുഖജനാവിൽ നിന്നു നികുതിദായകന്റെ പണമാണ്. 

Thursday, January 14, 2016

പ്രതിപക്ഷ എം എൽ എയുടെ വാഗ്ദാനലംഘനങ്ങൾ.

ഇങ്ങനെ ഒരു സംഗതി, വാഗ്ദാനലംഘനത്തിനു പ്രതിപക്ഷ എം എൽ എയെ ഭരണകക്ഷി ജനകീയവിചാരണ ചെയ്യുക എവിടെയെങ്കിലും മുൻപ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. എന്നാൽ ഞങ്ങൾ എറണാകുളം ജില്ലയിലെ വൈപ്പിൻ അസംബ്ലിനിയോജകമണ്ഡലത്തിലെ സമ്മതിദായകർ അങ്ങനെ ഒരു സൗഭാഗ്യത്തിനു അർഹരായിരിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനു പ്രതിപക്ഷ എം എൽ എ ആയ സഖാവ് S Sarma MLA -യ്ക്കെതിരെ ഭരണകക്ഷിയായ കോൺഗ്രസ്സിന്റെ വൈപ്പിൻ നിയോജകമണ്ഡലം കമ്മറ്റി ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു.

ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നതു സംബന്ധിച്ച പരസ്യം ആണ് ചിത്രത്തിൽ. ഈ പരസ്യത്തിൽ പറഞ്ഞിട്ടുള്ള വാഗ്ദാനലംഘനങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം

1. ബസ്സുകളുടെ നഗരപ്രവേശം
2. തീരദേശഹൈവേ
3. വൈപ്പിൻ ദ്വീപിലെ ഗവണ്മെന്റ് കോളേജ്
4. കടൽഭിത്തി നിർമ്മാണം
5. ചെറായി വൈദ്യുതസബ്സ്റ്റേഷൻ

ഈ അഞ്ചു കാര്യങ്ങളിൽ ഏതെങ്കിലും കാര്യങ്ങൾ ഐക്യജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയിൽ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു എങ്കിൽ അത് നടപ്പിലാക്കാൻ കഴിഞ്ഞ അഞ്ചുവർഷക്കാലം സംസ്ഥാനം ഭരിച്ച കക്ഷി എന്ന നിലയിൽ എന്തെല്ലാം ചെയ്തു എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. ഒരു സ്ഥലത്തിന്റെ വികസനം ആ മണ്ഡലത്തിലെ എം എൽ എയുടെ മാത്രം ഉത്തരവാദിത്വം അല്ലല്ലൊ. ഭരണകക്ഷിയായ കോൺഗ്രസ്സിനും ഇതിൽ ചില ഉത്തരവാദിത്വങ്ങൾ ഇല്ലെ? അതൊ കഴിഞ്ഞ അഞ്ചുവർഷക്കലത്തെ ഭരണത്തിൽ വൈപ്പിൻ മണ്ഡലത്തിലെ മേല്പറഞ്ഞ വികസനകാര്യങ്ങൾ മറന്നതിലുള്ള മുൻകൂർ ജാമ്യം ആണോ ഈ പ്രതിഷേധത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന സംശയവും ഉണ്ട്. ഇനി ഈവിഷയങ്ങൾ ഓരോന്നും അല്പം വിശദമായി പരിശോധിക്കാം എന്ന് തോന്നുന്നു.
1. ബസ്സുകളുടെ നഗരപ്രവേശനം
ഗോശ്രീ പാലങ്ങൾ യാഥാർത്ഥ്യമായിട്ട് ദശകം ഒന്നിലധികം കഴിഞ്ഞു എങ്കിലും ഇതുവരെ ഗോശ്രീപാലങ്ങൾ കൊണ്ടുള്ള പൂർണ്ണമായ പ്രയോജനം വൈപ്പിൻ മണ്ഡലത്തിലെ പൊതുഗതാഗതരംഗത്തെ ആശ്രയിക്കുന്നവർക്ക് ലഭിച്ചിട്ടില്ല എന്നത് ഒരു വാസ്തവമാണ്. ഗോശ്രീപാലങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതുവരെ വൈപ്പിനിൽ പൂർണ്ണമായും സ്വകാര്യ ബസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഗോശ്രീപാലങ്ങൾ വഴിയുള്ള ബസ് സർവ്വീസ് ആരംഭിച്ചപ്പോൾ ആദ്യമായി നാമമാത്രമായ കെ എസ് ആർ ടി സി ബസ്സുകൾക്കാണ് എറണാകുളം ജെട്ടി വരെ സർവ്വീസ് നടത്താൻ അനുവാദം ഉണ്ടായിരുന്നത്. വൈപ്പിനിൽ നിന്നുള്ള സ്വകാര്യബസ്സുകൾ 2004 മുതൽ ഇപ്പോഴും ഹൈക്കോടതി പരിസരത്ത് സർവ്വീസ് അവസാനിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ വൈപ്പിനിൽ നിന്നുള്ള നല്ലൊരുശതമാനം യാത്രക്കാരും ഹൈക്കോടതി പരിസരത്ത് ഇറങ്ങി മറ്റു ബസ്സുകളിൽ കയറിയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. വൈപ്പിനിൽ നിന്നുള്ള സ്വകാര്യബസ്സുകളുടെ നഗരപ്രവേശനത്തിനു പ്രധാനതടസ്സം കൊച്ചി സിറ്റി സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സ് മുതലാളിമാരും കൊച്ചി ട്രാഫിക് പോലീസും ആണ്. ഇവരുടെ ശക്തമായ എതിർപ്പാണ് സ്വകാര്യബസ്സുകളുടെ നഗരപ്രവേശനത്തിനു വിഘാതമായി നിൽക്കുന്നത്. 
എന്നാൽ 20 തിരു-കൊച്ചി ബസ്സുകൾക്ക് വൈപ്പിനിൽ നിന്നും നഗരത്തിന്റെ വിവിധഭഗങ്ങളിലേയ്ക്ക് സർവ്വീസ് നടത്താൻ കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ എറണാകുളം ആർ ടി എ അനുമതി നൽകിയിരുന്നു. അങ്ങനെ 2011 ഫെബ്രുവരി 6ന്  അന്നത്തെ ഗതാഗത മന്ത്രി ശ്രീ ജോസ് തെറ്റയിൽ വൈപ്പിനിലേയ്ക്കുള്ള തിരു-കൊച്ചി ബസ്സ് സർവ്വീസിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയും ചെയ്തു. ഈ തീരുമാനത്തെ വൈപ്പിനിലെ സ്വകാര്യബസ്സുടമകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും ഹൈക്കോടതി ഈ തീരുമാനം മരവിപ്പിക്കുകയും ചെയ്തു. തുടർന്ന് രണ്ട് വർഷത്തിനു  ശേഷം 2013 മാർച്ച് മാസത്തിൽ ഹൈക്കൊടതിയിൽ ജസ്റ്റിസ് ചിദംബരേഷിന്റെ ബഞ്ച് എറണാകുളം ആർ ടി എയുടെ തീരുമാനം ശരിവെച്ചുകൊണ്ട് പി ബി ഒ എ ഉൾപ്പടെയുള്ള സ്വകാര്യബസ്സുടമാ സംഘടനകളുടെ ഹർജി തള്ളി. സ്വകാര്യബസ്സുകൾക്ക് കൂടി നഗരപ്രവേശം സാദ്ധ്യമാക്കുന്ന കാര്യം പരിഗണിക്കുകയും ചെയ്യണം എന്ന് ആ ഉത്തരവിൽ പറയുകയും ചെയ്തിരുന്നു. 

ഇതാണ് ഗോശ്രീ ബസ്സുകളുടെ നഗരപ്രവേശനം സംബന്ധിക്കുന്ന സംക്ഷിപ്തം. ഇതിൽ 2013-ൽ 23 തിരുകൊച്ചി ബസ്സുകൾക്കാണ് കെ എസ് ആർ ടി സിയ്ക്ക്  ഈ റൂട്ടിൽ അനുമതി ലഭിച്ചത്. എസ് ശർമ്മയെ കുറ്റപ്പെടുത്തുന്ന കോൺഗ്രസ്സിനോട് എനിക്ക് ചോദിക്കാനുള്ള ഈ 23 തിരു-കൊച്ചി ബസ്സുകളിൽ ഇപ്പോൾ സർവ്വീസ് നടത്തുന്ന എത്ര ബസ്സുകൾ ഉണ്ടെന്നതാണ്. ഈ വിഷയത്തിൽ രണ്ടുതവണ കെ എസ് ആർ ടി സിയിൽ നിന്നും വിവരവകാശനിയമം വഴി സമ്പാദിച്ച രേഖകൾ എന്റെ പക്കൽ ഉണ്ട്. തിരു-കൊച്ചി സർവ്വീസുകൾ ക്രമാനുഗതമായി കുറച്ചുകൊണ്ടുവന്നതല്ലാതെ പുതുതായീ എത്ര സർവീസുകൾ യു ഡി എഫ് ഭരണത്തിന്റെ കീഴിൽ കൊണ്ടുവന്നു. കൊച്ചി നഗരസഭയും കേരളവും കഴിഞ്ഞ അഞ്ചുവർഷം ഭരിച്ചതും ഇപ്പോൾ ഭരിക്കുന്നതും യു ഡി എഫ് ആണ്. വൈപ്പിനിൽ നിന്നുള്ള സ്വകാര്യബസ്സുകളുടെ നഗരപ്രവേശനം സാദ്ധ്യമാക്കുന്നതിന് എന്തു നടപടിയാണ് കോൺഗ്രസ്സ് സ്വീകരിച്ചിട്ടുള്ളത്? വൈപ്പിനിൽ നിന്നും വന്നെത്തുന്ന ആയിരക്കണക്കിനു യാത്രക്കാർക്ക് ഒരു ബസ് ഷെൽട്ടർ, മൂത്രമൊഴിക്കാനുള്ള ടോയ്‌ലെറ്റുകൾ എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ കോൺഗ്രസ്സ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനും, കോൺഗ്രസ്സുകാരനായ വേണുഗോപാൽ ചെയർമാനായ വൈപ്പിൻ ഉൾപ്പടെയുള്ള ഗോശ്രീദ്വീപുകളുടെ വികസനപദ്ധതികൾ ആവിഷ്കരിക്കാൻ ചുമതലപ്പെട്ട ജിഡയ്ക്കും സാധിച്ചിട്ടുണ്ടോ? ഇപ്പോഴത്തെ സ്ഥിതി എന്താണ് 2004-ൽ ഹൈക്കോടതി പരിസരത്തുനിന്നും ബസ്സിൽ കയറാൻ വൈപ്പിനിലെ യാത്രക്കാർക്ക് സാധിച്ചിരുന്നു എങ്കിൽ ഇപ്പോൾ പിന്നേയും പുറകോട്ട്  സി എം എഫ് ആർ ഐ പരിസരത്തു നിന്നു വേണം സർവ്വീസ് ആരംഭിക്കാൻ എന്നല്ലെ Kochi City Police പറയുന്നത്. ആയിരക്കണക്കിനു വൈപ്പിൻ നിവാസികളെ ദുരിതത്തിലാക്കുന്ന ഈ നടപടിയ്ക്കെതിരെ എന്തു നടപടിയാണ് കോൺഗ്രസ്സ് സ്വീകരിച്ചത്?  വൈപ്പിനിൽ നിന്നുള്ള യാത്രക്കാർ മഴക്കാലത്ത് ഹൈക്കോടതി ജങ്ഷനിലെ വെള്ളക്കെട്ടിൽ അല്ലെ നിത്യവും വന്നിറങ്ങുന്നത്? ഈ വെള്ളക്കെട്ടിനു ഒരു പരിഹാരം കാണാൻ കഴിഞ്ഞ അഞ്ചുവർഷം കൊച്ചി നഗരം ഭരിച്ച കോൺഗ്രസ്സ് എന്തു ചെയ്തു? കൊച്ചി നഗരത്തിൽ വൈപ്പിൻ നിവാസികൾ അനുഭവിക്കുന്ന കഷ്ടതകൾ മനോരമയുടെ ഈ റിപ്പോർട്ടിൽ വിശദമായുണ്ട്. ഇതിനു മറുപടി നൽകേണ്ടത് കൊച്ചി നഗരം ഭരിച്ച ഭരിക്കുന്ന കോൺഗ്രസ്സ് ആണ്. 
2. തീരദേശ ഹൈവേ
കഴിഞ്ഞ കുറേ വർഷങ്ങളായി ഓരോ തിരഞ്ഞെടുപ്പ് കാലത്തും വൈപ്പിനിൽ സ്ഥിരം കേൾക്കുന്ന പല്ലവിയാണ് തീരദേശ ഹൈവേ. ഒരിക്കൽ സർവേയും നടത്തി. പിന്നീട് ഈ പദ്ധതിയ്ക്ക് എന്ത് സംഭിച്ചു എന്ന്  കോൺഗ്രസ്സ് തന്നെ പറയണം. എന്റെ പരിമിതമായ അറിവിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ആണ് തീർദേശ ഹൈവേയ്ക്ക് വിഘാതം എന്നാണ് മനസ്സിലാക്കുന്നത്. തീർദേശപരിപാലന നിയമം, കണ്ടൽക്കാടുകളുടെ സംരക്ഷണം എന്നിവ തീരദേശഹൈവേയുടെ നിർമ്മാണത്തിൽ വിഘാതമായി നിൽക്കുന്നു എന്ന് മനസ്സിലാക്കുന്നു. തീരദേശഹൈവേയെപ്പറ്റി വാചാലമാകുന്ന കോൺഗ്രസ്സ് വിനോദസഞ്ചാരമേഖലയായ വൈപ്പിനിലെ വിവിധ ബീച്ച് റോഡുകളുടെ അവസ്ഥകൂടി മനസ്സിലാക്കുമെന്ന് കരുതുന്നു. കോൺഗ്രസ്സ് ഭരിച്ചിരുന്ന പല പഞ്ചായത്തുകളിലേയും ബീച്ച് റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. തീരദേശ ഹൈവേ വന്നില്ലെങ്കിലും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വാഗ്ദാനം ചെയ്ത മെട്രോ ചെറായി വരെ നീട്ടുന്ന കാര്യം ഞങ്ങളുടെ എം പി ആയ K. V. Thomas മാസ്റ്റർ നടപ്പിലാക്കും എന്ന വിശ്വാസം ഞങ്ങൾക്കുണ്ട്.
3. വൈപ്പിൻ ദ്വീപിലെ ഗവണ്മെന്റ് കോളേജ്
വാഗ്ദാന ലംഘനങ്ങളിൽ ഏറ്റവും തമാശയായി തോന്നിയ ഒരു ആരോപണം ഇതാണ്. വൈപ്പിനിൽ ഒർ ഗവണ്മെന്റ് കോളേജ് വേണം എന്നതിൽ തർക്കമൊന്നുമില്ല. മാല്യങ്കരപാലവും ഗോശ്രീപാലവും വരുന്നതിനു മുൻപേ തന്നെ വൈപ്പിൻ നിവാസികളുടെ ഒരു ആഗ്രഹമായിരുന്നു വൈപ്പിനിൽ ഒരു ഗവണ്മെന്റ് കോളേജ് എന്നത്. നിരവധി സ്ക്കൂളുകൾ, ഹയർ സെക്കന്ററി സ്കൂളുകൾ ഉള്ള വൈപ്പിനിൽ ഗവണ്മെന്റ് കോളേജ് ആവശ്യം തന്നെയാണ്. എന്നാൽ അത് കൊണ്ടുവരത്തതിനു പ്രതിപക്ഷ എം എൽ എയെ പഴിചാരുന്നത് കണ്ടാൽ ചിരിക്കാതെ എന്തുചെയ്യാൻ. പ്രിയ കോൺഗ്രസ്സുകാരാ നമുക്ക നമ്മുടെ തൊട്ടടുത്ത മണ്ഡലമായ പറവൂരിനെ കുറിച്ച് ചിന്തിക്കാം. വൈപ്പിൻ ദ്വീപുകാരെ പോലെ തന്നെ ഒരു കോളേജിനായി ദശാബ്ദങ്ങളായി മുറവിളികൂട്ടുന്നവരാണ് പറവൂരുകാരും. അവിടെ കോൺഗ്രസ്സിന്റെ സ്വന്തം ഉപാദ്ധ്യക്ഷൻ, ഹരിത എം എൽ എ എല്ലാം ആയ ശ്രീ V D Satheesan ആണ് കഴിഞ്ഞ് 15 വർഷമായി വടക്കൻ പറവൂരിനെ പ്രതിനിധാനം ചെയ്യുന്നത്. ഇതിൽ 10 വർഷവും അദ്ദേഹം ഭരണകക്ഷി എം എൽ എആയിരുന്നു. അങ്ങനെയുള്ള ശ്രീ സതീശൻ വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണ് പ്രതിപക്ഷ എം എൽ എ ആയ സഖാവ് എസ് ശർമ്മ വൈപ്പിനിൽ നടപ്പാക്കിയില്ല എന്ന് പറയുന്നത്. ചിരിക്കുക അല്ലാതെ തരമില്ല.

പൊതുഗതാഗതരംഗത്തെ ശർമ്മയുടെ വാഗ്ദാനലംഘനത്തെ കുറിച്ച് പറയുമ്പോൽ പറവൂരിനെ കുറിച്ചും / പറവൂർ എം എൽ എയെ കുറിച്ചും  രണ്ട് വാക്ക് പറയാതെ പോയാൽ അത് ശരിയാവില്ലല്ലൊ. പറവൂരിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നുമെല്ലാം ധാരാളം സ്തീ പുരുഷന്മാർ കാക്കനാട്ടെ വ്യവസായ മേഖലയിലും, ഐ ടി സ്ഥാപനങ്ങളിലും എല്ലാം ജോലിചെയ്യുന്നുണ്ട്. അതുപോലെ കളമശ്ശേരി പോളിടെക്നിക്, സെന്റ് പോൾസ് കോളേജ്, ഭാരതമാത കോളേജ്, രാജഗിരി എന്നിങ്ങനെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്. ഇവർക്കെല്ലാം ഏറ്റവും ഉപകാരപ്പെടുന്ന പാതയാണ് പറവൂർ - കൂനമ്മാവ് - വരാപ്പുഴ - കണ്ടെയ്നർ റോഡ് - കളമശ്ശേരി - സീ പോർട്ട് എയർ പോർട്ട് റോഡ് വഴി - കാക്കനാട്. തെറ്റില്ലാതെ ഒരു മണിക്കർ കൊണ്ട് പറവൂരിൽ നിന്നും കാക്കനാട് എത്താം. ഈ റൂട്ടിൽ നിലവിൽ രാവിലേയും വൈകീട്ടും രണ്ട് സർവ്വീസുകൾ മാത്രമാണ് ഉള്ളത്. രാവിലെ 8:50നും 9:10നും പറവൂർ കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നും. അതുപോലെ വൈകീട്ട് 5:10നു 5:20നു കാക്കനാട്ട് നിന്നും. ഇതെല്ലാം ലൊ ഫ്ലോർ നോൺ എസി ബസ്സുകൾ ആണ്. നല്ല തിരിക്കുള്ള ഈ റൂട്ടിൽ കൂടുതൽ ബസ് സർവ്വീസ് തുടങ്ങണം എന്ന് പറവൂർ എം എൽ എ കൂടീയായ ശ്രീ V D Satheesan അവർകളോട് നിരവധി നിവേദനങ്ങൾ വഴി ഞാൻ ഉൾപ്പടെ പലരും അഭ്യർത്ഥിച്ചിട്ടുണ്ട്.  അദ്ദേഹത്തിനു ഞാൻ അയച്ച ഒരു കത്ത് ഇവിടെ വായിക്കാം. നിലവിലെ ലൊഫ്ലോർ ബസ്സുകൾക്ക് പുറമെ വിദ്യാർത്ഥികൾക്ക് യാത്രാസൗജന്യം ലഭിക്കുന്ന ഓർഡിനറി സർവ്വീസ് തുടങ്ങണം എന്നും അഭ്യർത്ഥിച്ചിരുന്നു. ബസ്സില്ലാത്തതിനാൽ കൂടുതൽ സർവ്വീസ് നടത്താൻ നിർവ്വാഹമില്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. കോൺഗ്രസ്സുകാരനായ Thiruvanchoor Radhakrishnan ഗതാഗത മന്ത്രിയായ നാട്ടിൽ കോൺഗ്രസ്സ് ഉപാദ്ധ്യകഷൻ എം എൽ എ ആയ മണ്ഡലത്തിലെ ജനങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ പ്രതിപക്ഷ എം എൽ എയുടെ മണ്ഡലത്തിലെ കാര്യം പ്രത്യേകം പറയണോ?

ഇനിയും ഉണ്ട് പറവൂർ - വരാപ്പുഴ - ഇടപ്പള്ളി - വൈറ്റില റൂട്ടിലെ ഫെയർ സ്റ്റേജ് പ്രശ്നം. പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ഭരണകക്ഷിക്കാരൻ കൂടിയായിട്ടും പറവൂർ എം എൽ എയ്ക്ക് ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വായിക്കാൻ താല്പര്യമുള്ളവർക്ക് ഇവിടെ വിശദമായി എഴുതിയിട്ടുണ്ട് വായിക്കാം. 

4. കടൽഭിത്തി നിർമ്മാണം
ഇതേക്കുറിച്ച് വിശദമായി പറയുന്നില്ല. ഇവിടെ 26 കിലോമീറ്റർ നീളം വരുന്ന കടലോരവാസികളായ വൈപ്പിൻ ജനതയ്ക്ക് വിവിധ സർക്കാരുകൾ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് കൃത്യമായി അറിയാം. രണ്ട് ദശാബ്ദം മുൻപ് സുനാമിയുടെ ദുരിതം ശരിയായി അനുഭവിച്ചവർ ആണ് വൈപ്പിൻ ജനത. സുനാമി ദുരിതാശ്വാസപദ്ധതിയിൽ പെടുത്തിയാണെങ്കിൽ പോലും കടഭിത്തി നിർമ്മാണം സാദ്ധ്യമാക്കാമായിരുന്നു,സുനാമി ഫണ്ട് ഏതെല്ലാം രീതിയിൽ ആണ് വകമാറ്റിച്ചിലവൊഴിച്ചതെന്ന് എല്ലാവരും കണ്ടതാണല്ലൊ. പാലയിൽ വരെ സുനാമി ദുരിതാശ്വാസം വിതരണം ചെയ്ത് മാതൃകയായവരാണ് കോൺഗ്രസ്സ് ഭരണകൂടം. കടൽഭിത്തി നിർമ്മിച്ച വൈപ്പിൻ കരയുടെ തീരപ്രദേശം സംരക്ഷിക്കുന്നതിനുള്ള Oommen Chandy സർക്കാരിന്റെ ശ്രമങ്ങൾക്ക് ഏതുവിധമാണ് വൈപ്പിൻ എം എൽ എ തടസ്സം സൃഷ്ടിച്ചതെന്ന് ജനുവരി 14-ലെ യോഗത്തിൽ വിശദമാക്കപ്പെടുമെന്ന് കരുതുന്നു. 

5. ചെറായി വൈദ്യുത സബ്സ്റ്റേഷൻ
ചെറായിയിൽ വൈദ്യുത സബ്സ്റ്റേഷൻ വേണമെന്നത് ന്യായമായ ആവശ്യമാണ്. ഈ വിഷയം  ഇടതുപക്ഷം മാത്രമല്ല കോൺഗ്രസ്സും തങ്ങളുടെ പ്രകടനപത്രികയിൽ വിഭാവനം ചെയ്തതാണ്. പള്ളിപ്പുറത്ത് നിരവധി ഐസ് ഫാക്റ്ററികൾ പ്രവർത്തിക്കുന്നുണ്ട്, അതുപോലെ കയർ കയറുത്പന്നങ്ങൾ ഉണ്ടാക്കുന്ന സഹകരണ സംഘങ്ങളും ഉണ്ട്. ഇവിടെയെല്ലാം രൂക്ഷമായ വോൾട്ടേജ് ക്ഷാമം ഉണ്ട്. നിലവിൽ മന്നത്തുനിന്നും വരുന്ന 11 കെ വി ഫീഡർ ആണ് ചെറായിയിൽ നിന്നും പള്ളിപ്പുറം ഭാഗത്ത് വൈദ്യുതി വിതരണത്തിന് ഉപയോഗിക്കുന്നത്. അതിനു പുറമെ മാലിപ്പുറത്തുനിന്നും വരുന്ന ചെറായി ഫീഡറും. നിർമ്മാണപ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായ ചെറായി സബ്സ്റ്റേഷനിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള ഫീഡർ വലിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് സബ്സ്റ്റേഷന്റെ മുന്നോട്ടുള്ള നിർമ്മാണപുരോഗതിയ്ക്ക് വിഘാതമായി നിൽക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഫീഡർ വലിക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടത് സർക്കാരാണ്. അതിനു കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യു ഡി എഫ് ഗവണ്മെന്റ് എടുത്ത നടപടികൾ ജനുവരി 14നു നടക്കുന്ന പ്രതിഷേധത്തിൽ വ്യക്തമാക്കുമെന്ന് കരുതുന്നു. 

എന്തായാലും ജനുവരി 14 നു പള്ളത്താംകുളങ്ങരയിൽ നടക്കുന്ന ജനകീയ പ്രതിഷേധത്തിൽ മേല്പറഞ്ഞ അഞ്ചു കാര്യങ്ങളിൽ എം എൽ എയുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകൾക്കും അവഗണനകൾക്കും ഒപ്പം സർക്കാരിന്റെ ഭാഗത്തു നിന്നും ഈ വിഷയങ്ങളിൽ ഉണ്ടായ അനുകൂലമായ നടപടികൾ കൂടി വിശദീകരിക്കപ്പെടും എന്ന് കരുതുന്നു. ഞാൻ ഒരു കമ്മ്യൂണിസ്റ്റ്കാരനോ അനുഭാവിയോ അല്ല. എന്നാലും തിരഞ്ഞെടുപ്പ സമയത്ത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള ചില ശ്രമങ്ങൾ കണ്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയ ഈ കഴിഞ്ഞ വർഷങ്ങളിൽ ഞാൻ പ്രതികരിച്ച ചില വിഷയങ്ങൾ ഇവിടെ കുറിച്ചു എന്ന് മാത്രം. ഈ നോട്ടീസിൽ പേരുള്ള പലരും കുടുംബസുഹൃത്തുക്കളൊ വ്യക്തിപരമായി അറിയാവുന്നവരോ ഒക്കെ ആണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ സമയത്ത് ഈ വിഷയങ്ങളിൽ ഉള്ള നിലപാട് പലരേയും രേഖാമൂലം തന്നെ അറിയിച്ചതുമാണ്. വൈപ്പിനിലെ ഒരു നിവാസി എന്ന നിലയിൽ സാധാരണക്കാരായ വൈപ്പിൻ നിവാസികൾ ഒട്ടനവധിപ്രശ്നങ്ങൾ ഇനിയും ഉണ്ട്. ഇവിടെ കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മറ്റി മുന്നോട്ട് വെച്ച വിഷയങ്ങളിൽ എന്റെ പ്രതികരണം രേഖപ്പെടുത്തി എന്ന് മാത്രം. വായിക്കുന്നവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും സസന്തോഷം സ്വാഗതം ചെയ്യുന്നു.